ദില്ലി ബന്ദ്; പരക്കെ അക്രമം
ദില്ലി: ദില്ലിയില്‍ ചെറുകിട വ്യവസായഉടമകളും തൊഴിലാളികളും ആഹ്വാനം ചെയ്ത ബന്ദ് പലയിടത്തും അക്രമാസക്തമായി.
മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറികള്‍ മാറ്റിസ്ഥാപിക്കാനുള്ള സുപ്രിം കോടതി നിര്‍ദേശം നടപ്പിലാക്കാനുള്ള ദില്ലി സക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് വ്യവസായഉടമകളും തൊഴിലാളികളും നവംബര്‍ 27 തിങ്കളാഴ്ച ബന്ദ് ആഹ്വാനം ചെയ്തത്.
ബാസി ദരാപൂര്‍ പ്രദേശത്തെ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് 30 കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
നിരോധാനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് 16 പേരെ പൊലീസ് അറസ്റ് ചെയ്തു. സാഗര്‍ പുര്‍ ചൗക്ക്, പടിഞ്ഞാറന്‍ ദില്ലിയിലെ നംഗാള്‍ റായി മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങളിലും അക്രമമുണ്ടായി.ഒട്ടേറെ പേരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications