ഐക്യ ജനതാദള്‍ പിളര്‍ന്നു
ദില്ലി: ഐക്യ ജനതാദള്‍ പിളര്‍ന്നു. നവംബര്‍ 25 ഞായറാഴ്ച രാത്രിയാണ് പ്രമുഖ നേതാവായ കേന്ദ്രമന്ത്രി റാം വിലാസ് പസ്വാനും മറ്റ് മൂന്ന് ലോക്സഭാംഗങ്ങളും പാര്‍ട്ടി വിട്ടത്.
ജനശക്തിഎന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും തങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പസ്വാനും കൂട്ടരും ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി.
പസ്വാന്‍, സഹോദരന്‍ രാമചന്ദ്ര, ജയ്നാരായന്‍ നിഷാദ്, രമേഷ് ജിഗ്ജിനി എന്നിവരാണ് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദള്‍ വിട്ടത്.
ഞായറാഴ്ച നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും പസ്വാനും കൂട്ടരും ഇറങ്ങിപ്പോകുകയായിരുന്നു. നവംബര്‍ 28 ന് നടത്തുന്ന റാലിയില്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പസ്വാന്‍ അറിയിച്ചു.












Click it and Unblock the Notifications