Get Updates
Get notified of breaking news, exclusive insights, and must-see stories!

വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പ് വരുന്നു

ബാംഗ്ലൂര്‍: ലൈംഗികോത്തേജന മരുന്നായ വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പ് വരുന്നു. അടു ത്തു തന്നെ ഇത് വിപണിയിലിറങ്ങും.

അന്താരാഷ്ട്ര വിപണിയില്‍ 1000 രൂപയാണ് ഒരു വയാഗ്ര ഗുളികയുടെ വില. എന്നാല്‍ ഇന്ത്യന്‍ പതിപ്പിന് 50 രൂപയേ ചെലവാകൂ.

വന്ധ്യത ബാധിച്ച പുരുഷന്മാരെ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ഗുളിക വിപണിയിലിറക്കുന്നതെന്ന് ഇന്ത്യന്‍ വയാഗ്ര നിര്‍മാണ കമ്പനികള്‍ അറിയിച്ചു. 40 വയസിനു മേല്‍ പ്രായമുള്ള പുരുഷന്മാരില്‍ 70 ശതമാനം പേര്‍ക്കും വന്ധ്യത ബാധിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പുപയോഗിച്ചാല്‍ ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാമെന്ന് റാന്‍ബാക്സി ഫാര്‍മസ്യൂട്ടിക്കല്‍സ് ഏഷ്യന്‍ മേഖലാ മേധാവി സജ്ഞീവ് കൗള്‍ അഭിപ്രായപ്പെടുന്നു.

1998ല്‍ ഫൈസര്‍ കമ്പനി വിപണിയിലറക്കിയ വയാഗ്ര ഗുളികയ്ക്ക് ആവശ്യക്കാര്‍ നിരവധിയാണ്. 4000 കോടി രൂപയുടെ ഗുളികകളാണ് പ്രതിവര്‍ഷം വിറ്റഴിക്കപ്പെടുന്നതത്രെ. ഇതുവരെ ഒരു കോടിയിലധികം പുരുഷന്മാര്‍ വയാഗ്ര ഉപയോഗിച്ചു കഴിഞ്ഞുവെന്നും അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+