ചേകന്നൂര്‍ മൗലവി കേസ്: രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ രണ്ടു പ്രതികളെ സി ബി ഐ അറസ്റ്റ് ചെയ്തു. നവംബര്‍ 27 തിങ്കളാഴ്ച ഇവരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
മലപ്പുറം ജില്ലക്കാരായ ആലങ്കോട്ട് വലിയ വീട്ടില്‍ ഹംസ, കുഴിമണ്ണ പുത്തന്‍പീടികയില്‍ ഇലിയന്‍ ഹംസ എന്നിവരാണ് പിടിയിലായത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കോടതി ഇവരെ ഡിസംബര്‍ അഞ്ചു വരെ സി ബി ഐ യുടെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ചെന്നൈ സി ബി ഐ സൂപ്രണ്ട് സീമ അഗര്‍വാളിനു കീഴിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് എവിടെ വച്ചായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ സി ബി ഐ വിസമ്മതിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് സൂചനയുണ്ട്. ചേകന്നൂര്‍ മൗലവിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെടുത്തേക്കും.












Click it and Unblock the Notifications