കാസര്‍കോട്ടെ തിയേറ്ററുകള്‍ അശ്ലീലമയം
കാസര്‍കോട്: നഗരത്തിലെ സിനിമാ തിയേറ്ററുകളില്‍ ഓടുന്ന സിനിമകളെല്ലാം അശ്ലീലമയം. അശ്ലീല സിനിമാ പോസ്ററുകളും നഗരത്തില്‍ വ്യാപകം. പോസ്ററുകളിലെ അശ്ലീലത കണ്ടില്ലെന്നു നടിക്കുകയാണ് പോസ്ററുകള്‍ക്ക് അനുമതി നല്‍കുന്ന നഗരസഭാധികൃതര്‍.
കാസര്‍കോട്ടെ അഞ്ചു തിയേറ്ററുകളിലും അശ്ലീലസിനിമകളാണ് ഓടുന്നത്. ഈയിടെയായി കേരളത്തില്‍ വ്യാപകമായി അശ്ലീല സിനിമകള്‍ റിലീസ് ചെയ്യുന്നത് മൂലം തിയേറ്ററുകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ല.
സിനിമയില്‍ സെന്‍സര്‍ബോര്‍ഡിന്റെ അനുമതിയോടെ പ്രത്യക്ഷപ്പെടുന്ന അശ്ലീലത്തിനു പുറമെ കാണികളെ കുറെ കൂടി ഹരം പിടിപ്പിക്കാനായി തിയേറ്ററുകള്‍ നീല കഷ്ണങ്ങള്‍ ചേര്‍ക്കുന്നതും പതിവാക്കിയിട്ടുണ്ട്. നീലകഷ്ണങ്ങള്‍ ചേര്‍ക്കുക കൂടി ചെയ്യുന്നതോടെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായി ഓടുന്നു. സൂപ്പര്‍താരങ്ങളുള്ള വന്‍ബജറ്റില്‍ പുറത്തിറക്കുന്ന ചിത്രങ്ങളേക്കാള്‍ ലാഭം തരുന്നത് അശ്ലീല സിനിമകളാണെന്ന് തിരിച്ചറിഞ്ഞതോടെ തിയേറ്ററുകളില്‍ ചിത്രത്തിന്റെ പേര് മാത്രമേ മാറുന്നുള്ളൂവെന്നായി. സിനിമകളിലെ ചേരുവകളെല്ലാം ഒന്നുപോലെ അശ്ലീലമയം.
നഗരത്തിലെ പ്രത്യക്ഷപ്പെടുന്ന പോസ്ററുകള്‍ ജുഗുപ്സാവഹമാണ്. ഇതിന് നഗരസഭ മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.












Click it and Unblock the Notifications