Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐടിയു ഭാരവാഹികളെ മാറ്റാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: സിഐടിയു സംസ്ഥാന ഭാരവാഹികളെ മാറ്റാന്‍ നവംബര്‍ 26 ഞായറാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.കണ്ണനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് കെ.എന്‍.രവീന്ദ്രനാഥിനെയും നീക്കാനാണ് സിപിഎം തീരുമാനം. പി.കെ.ഗുരുദാസന്റെ പേരാണ് സിഐടിയു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്ന കെ.എന്‍.രവീന്ദ്രനാഥിനെ പ്രസിഡന്റാക്കാനും തീരുമാനമുണ്ട്.

സിഐടിയു പ്രശ്നം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കു കാരണമായതിനാല്‍ വോട്ടിനിട്ടായിരുന്നു തീരുമാനം. രവീന്ദ്രനാഥിനെ ഒഴിവാക്കാന്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം തീരുമാനമായത്. ആ തീരുമാനം പിന്നീട് സംസ്ഥാന സമിതി യോഗത്തിനു മുമ്പില്‍ വെച്ചപ്പോള്‍ അതിനോട് ശക്തമായ എതിര്‍പ്പുണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ നില്ക്കുമ്പോള്‍ രവീന്ദ്രനാഥിനെ ഒഴിവാക്കി സിഐടിയുവിനെ പ്രകോപിപ്പിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും എന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനത്തെ എതിര്‍ത്തവരുടെ വാദം.

ഇതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേര്‍ന്നുവെങ്കിലും മുന്‍ തീരുമാനത്തിനു മാറ്റമുണ്ടായില്ല. അക്കാര്യം വീണ്ടും സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ എതിര്‍പ്പു ശക്തമായി. ഇതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്.

രവീന്ദ്രനാഥിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രസിഡന്റ് പദവിയിലേക്കുയര്‍ത്തുകയാണ് എന്നാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ സിഐടിയുവില്‍ കൂടുതല്‍ അധികാരമുള്ളത് ജനറല്‍ സെക്രട്ടറിക്കാണ്. ആ സ്ഥാനത്തേക്ക് ഗുരുദാസനെ കൊണ്ടുവരുന്നത് സിഐടിയുവിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ നീക്കമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

സിഐടിയുവില്‍ എല്ലാവരും ബഹുമാനിക്കുന്ന സി.കണ്ണനെ ഒഴിവാക്കി രവീന്ദ്രനാഥിനെ പ്രസിഡന്റാക്കാനുള്ള തീരുമാനം രവീന്ദ്രനാഥ് അടക്കമുള്ള സിഐടിയു നേതൃത്വം സ്വീകരിക്കാനിടയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പാര്‍ട്ടി തീരുമാനത്തെ സംഘടനാ തിരഞ്ഞെടുപ്പില്‍ ചോദ്യം ചെയ്യാന്‍ സിഐടിയു പക്ഷം തയ്യാറായേക്കും. നവംബര്‍ 28 ചൊവാഴ്ച ആലപ്പുഴയിലാരംഭിക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുക.

സിഐടിയു സ്വതന്ത്ര സംഘടനയാണ് എന്ന വാദമുയര്‍ത്തുന്നുണ്ടെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ ഭൂരിഭാഗവും സിപിഎം അംഗങ്ങളായതിനാല്‍ അവര്‍ പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയായ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഇ.ബാലാനന്ദനും ജനറല്‍ സെക്രട്ടറി എം.കെ.പാന്ഥെയും സിഐടിയു കാര്യങ്ങളില്‍ സിപിഎം ഇടപെടരുത് എന്ന ശക്തമായ നിലപാട് എടുക്കുന്നവരാണെന്നുള്ളത് സിഐടിയു പക്ഷത്തിന് ശക്തി പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+