Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്കാരി റെയ്ഡുകള്‍ ഈഴവര്‍ക്കെതിരെ: വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിലിപ്പോള്‍ നടക്കുന്ന അബ്കാരി റെയ്ഡുകള്‍ ഈഴവ സമുദായത്തെ ലക്ഷ്യമിട്ടുള്ളവയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിലനില്ക്കുന്ന വിവേചനത്തിനെതിരേ പിന്നോക്ക സമുദായക്കാര്‍ മാര്‍ച്ചു നടത്തുന്ന കാര്യം അറിയിക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഈഴവ സമുദായക്കാര്‍ക്കെതിരെ മാത്രമാണ് ഇതുവരെ റെയ്ഡ് നടന്നിട്ടുള്ളതെന്ന കാര്യം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ ഇനിയും കുപ്രചരണങ്ങളുണ്ടാവും. തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 24 ഞായറാഴ്ച വരെ ഈ നാടകങ്ങള്‍ തുടരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ദളിത് പിന്നോക്ക മുന്നണിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 29 ബുധനാഴ്ച തിരുവനന്തപുരത്താണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിവിധ പിന്നോക്ക സമുദായ സംഘടനകളില്‍പ്പെട്ട 60 നേതാക്കള്‍ ഒക്ടോബര്‍ 29 ഞായറാഴ്ച കൊച്ചിയില്‍ ഒത്തുചേര്‍ന്നാണ് ദളിത് പിന്നോക്ക മുന്നണിക്ക് രൂപം നല്കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കു നടത്തുന്ന മാര്‍ച്ചില്‍ 25,000ലേറെ പേര്‍ പങ്കെടുക്കുമെന്ന് ദളിത് പിന്നോക്ക മുന്നണി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പിന്നോക്ക സമുദായത്തില്‍ പെട്ടവരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്ന അയിത്താചാരത്തിന് അന്ത്യം കുറിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ പിന്നോക്ക വിഭാഗക്കാരെ അനുവദിക്കാറില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതു സമുദായത്തില്‍പ്പെട്ട ആളാണെന്നു നോക്കാതെ എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം നല്കണമെന്ന് വെള്ളാപ്പളി നടേശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ രൂപീകരിക്കാന്‍ പോകുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി ദളിത് സമുദായാംഗത്തിനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+