മണിച്ചനെ രക്ഷിക്കാന്‍ ശ്രമം : കരുണാകരന്‍
തിരുവനന്തപുരം : അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കരുണാകരന്‍ ആരോപിച്ചു.
കേസില്‍ പഴുതുകളുണ്ടാക്കി മണിച്ചന് പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തിക്കാനുള്ള ഗൂഢശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നവംബര്‍ 27 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ ആരോപിച്ചു.
ദുരന്തമുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടികളെടുത്തില്ല. എക്സൈസ് മന്ത്രി മാത്രമല്ല മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. പ്ലസ്ടു കേസില്‍ സര്‍ക്കാരിനെ കോടതി ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടും വീണ്ടും അപ്പീലിന് പോകുന്നത് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് കരുണാകരന്‍ പറഞ്ഞു.
ഇക്കാര്യത്തിലൊന്നും പ്രതിപക്ഷം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്ന് കരുണാകരന്‍ കുറ്റപ്പെടുത്തി. ജനകീയപ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കലല്ല മറിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കലാണ് പ്രതിപക്ഷത്തിന്റെ കടമയെന്ന് കരുണാകരന്‍ പറഞ്ഞു.
നിഷാദ് സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകാത്തത് കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ദുര്‍ബലമായതുകൊണ്ടാണെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications