തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന രണ്ടാം ഘട്ടം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ആദ്യഫലങ്ങള്‍ അറിവായപ്പോള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും ഒടുവില്‍ യുഡിഎഫ് പിന്തള്ളപ്പെടുകയായിരുന്നു.
ഫലമറിവായ 28 പഞ്ചായത്ത് ഡിവിഷനുകളില്‍ 15 എണ്ണം എല്‍ഡിഎഫിനാണ്. കാസര്‍കോട് നാലും കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടു വീതവും കോഴിക്കോട്ടും പാലക്കാട്ടും ആലപ്പുഴയിലും ഓരോന്നു വീതം ഡിവിഷനുകളാണ് എല്‍ഡിഎഫ് നേടിയത്.
കോട്ടയത്ത് നാലും കണ്ണൂരും കോഴിക്കോട്ടും രണ്ടു ഡിവിഷനുകള്‍ വീതവും കാസര്‍കോട്ടും ഇടുക്കിയിലും ഓരോ ഡിവിഷനുകളും യുഡിഎഫിന് ലഭിച്ചു.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പു നടന്ന ആറു ഡിവിഷനുകളിലെയും ഫലം അറിവായിട്ടില്ല. ഇരു മുന്നണികളും മൂന്നു വീതം ഡിവിഷനുകളില്‍ ലീഡു ചെയ്യുകയാണ്. ഇപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. അതിനാല്‍ നാലു സീറ്റു വിജയിച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും. എന്നാല്‍ ഇപ്പോള്‍ ലീഡുള്ള മൂന്നു സീറ്റിലും വിജയിച്ചാല്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് 25 എണ്ണത്തിലും യുഡിഎഫ് 16 എണ്ണത്തിലും വിജയിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ലോക്കില്‍ മത്സരം നടന്ന രണ്ടു സീറ്റുകളും നേടിയ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം ബ്ലോക്കിലും യുഡിഎഫിന് ഭരണം നഷ്ടമായി.
എല്‍ഡിഎഫിന് കാസര്‍കോട്ട് അഞ്ചും കണ്ണൂരില്‍ രണ്ടും പാലക്കാട്ട് ഒന്നും കോഴിക്കോട്ട് അഞ്ചും ആലപ്പുഴയില്‍ മൂന്നും കൊല്ലത്തും കോട്ടയത്തും നാലു വീതവും പത്തനംതിട്ടയില്‍ ഒന്നും ബ്ലോക്ക് ഡിവിഷനുകള്‍ ലഭിച്ചു. യുഡിഎഫിന് കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോന്നു വീതവും കോഴിക്കോട്ടും കോട്ടയത്തും നാലു വീതവും കൊല്ലത്ത് രണ്ടും സീറ്റുകള്‍ യുഡിഎഫിന് വിജയിക്കാനായി.
ഫലമറിഞ്ഞ ഗ്രാമപഞ്ചായത്തുകളില്‍ 17 എണ്ണം എല്‍ഡിഎഫും 10 എണ്ണം എല്‍ഡിഎഫും വിജയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications