നേവി ക്വീന്‍ മത്സരം ഡിസംബര്‍ ഒമ്പതിന്
കൊച്ചി : നാവികസേനയുടെ കൊച്ചി ആസ്ഥാനത്ത് സൗന്ദര്യമത്സരം. ഓഫീസേഴ്സ് മെസില്‍ ഡിസംബര്‍ ഒമ്പതിനാണ് സൗന്ദര്യറാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരം നടക്കുക.
ലക്ഷങ്ങള്‍ മതിക്കുന്ന ഒന്നാം സമ്മാനം നേടാന്‍ 17 മുതല്‍ 25 വയസ് വരെ പ്രായമുള്ളപെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സൗന്ദര്യറാണിക്ക് ലണ്ടനിലേക്ക് ഒരു വിമാനടിക്കറ്റും സമ്മാനമുണ്ട്.
ബോളിവുഡില്‍ നിന്നുമെത്തുന്ന രവീണ ഠണ്ടന്‍, പൂജാഭട്ട്, മഹേഷ് ഭട്ട് , ശരത്കപൂര്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍. പ്രസിദ്ധ അവതാരകന്‍ റോഷന്‍ അബാസും സൗന്ദര്യമേളയ്ക്കെത്തുന്നുണ്ട്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക വേഷവിധാനങ്ങളൊന്നും നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ നീന്തല്‍ വേഷത്തിലുള്ള മത്സരമുണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. മത്സരത്തിന്റെ പ്രാഥമിക റൗണ്ട് ഡിസംബര്‍ ആറിന് ഹോട്ടല്‍ ടാജ് റെസിഡന്‍സിയില്‍ നടക്കും. മൂന്ന് റൗണ്ടുകളിലായാണ് ഫൈനല്‍ നടക്കുക.
മികച്ച ഫോട്ടോജനിക്കിനും സുന്ദരമായ പുഞ്ചിരിക്കും മുടിക്കും പ്രത്യേക മത്സരമുണ്ടാവും. നേവല്‍ ഓഫീസേഴ്സ് ഇന്‍സ്റിറ്റ്യൂട്ട്, ഐഎന്‍എസ് ദ്രോണാചാര്യ, മ്യൂസിക്ക് വേള്‍ഡ്, എസപ്ലാനേഡ് ബൗളിംഗ് സെന്റര്‍, കാസിനോ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവേശന ഫോറം ലഭിക്കും.


Click it and Unblock the Notifications