Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫ.ഫിലിപ്പ് തയ്യില്‍ അന്തരിച്ചു

കൊച്ചി: എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ഫിലിപ്പ് കെ.തയ്യില്‍(84) അന്തരിച്ചു. കൊച്ചി കളത്തിപ്പറമ്പില്‍ റോഡിലുള്ള വസതിയില്‍ നവംബര്‍ 26 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

1917 ജൂലായ് 12ന് ജനിച്ച ഫിലിപ്പ് തയ്യില്‍ എംഎല്‍ ഡിഗ്രി പരീക്ഷ ഒന്നാം റാങ്കോടെയാണ് പാസ്സായത്. അഭിഭാഷകന്‍, നിയമാധ്യാപകന്‍, നിയമോപദേശകന്‍ എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം ഏഴു വര്‍ഷത്തോളം എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം വഹിച്ചു. പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രശസ്തരും ജഡ്ജിമാരും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരും അദ്ദേഹത്തിന്റെ ശിഷ്യരാണ്.

കമ്പനി നിയമത്തില്‍ പ്രാവീണ്യം നേടിയ പ്രൊഫ.ഫിലിപ്പ് ഈ വിഷയത്തില്‍ നാലു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആധികാരിക ഗ്രന്ഥങ്ങളായി വിലയിരുത്തപ്പെടുന്ന ഇവ ഇപ്പോള്‍ പാഠപുസ്തകങ്ങളുമാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍, കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിയമോപദേശകന്‍, യുപിഎസ്സി ഉപദേശകന്‍ എന്നീ പദവികളും പ്രൊഫ.ഫിലിപ്പ് വഹിച്ചിട്ടുണ്ട്.

പരേതയായ ഏലിക്കുട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ. സിസ്റര്‍ ഗ്ലാഡിസ്, ത്രേസ്യാമ്മ, ആലീസ്, കുര്യാച്ചന്‍(യുഎസ്എ), പൈലോച്ചന്‍, ഔസേപ്പച്ചന്‍, ചാക്കോച്ചന്‍, സിസ്റര്‍ പ്രിന്‍സി റോസ്, ആസ് എന്നിവര്‍ മക്കളാണ്. കുഞ്ഞാക്കോച്ചന്‍, വി.സി.ചെറിയാന്‍, ചിന്നമ്മ, റാണി, ലിസി, ഹാപ്പി എന്നിവര്‍ മരുമക്കളും.

ശവസംസ്കാരം നവംബര്‍ 27 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+