റംസാന് നോമ്പ് ഇന്നു മുതല്‍
തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യത്തിനായുള്ള വിശുദ്ധ റംസാന് നോമ്പ് നവംബര്‍ 27 തിങ്കളാഴ്ച ആരംഭിക്കുന്നു. ഇനി ഒരു മാസം ഇസ്ലാംമത വിശ്വാസികള്‍ക്ക് കഠിനവ്രതത്തിന്റെ കാലം.
നവംബര്‍ 27 തിങ്കളാഴ്ചയാണ് റംസാന് മാസം ഒന്നാം തീയതി. തിരുവനന്തപുരത്ത് പൂന്തുറയിലും കായംകുളത്തും നവംബര്‍ 26 ഞായറാഴ്ച ചന്ദ്രപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നോമ്പ് ആരംഭിക്കുന്നതെന്ന് പാളയം ഇമാം പി. കെ. ഹംസ മൗലവി ഫറൂഖി അറിയിച്ചു.
വിശുദ്ധ ഖുറാന് അനുസരിച്ച് റംസാന് മാസം മുസ്ലീം സമുദായാംഗങ്ങള്‍ നോമ്പ് അനുഷ്ഠിക്കണം. ആത്മീയനിര്‍വൃതിയും സംസ്കരണവും ജീവിതവിശുദ്ധിയും കൈവരിക്കുകയും ഖുറാന് കല്പനകള് അനുസരിക്കുകയുമാണ് ഒരു മാസം നീണ്ടു നില്ക്കുന്ന വ്രതാനുഭവങ്ങളിലൂടെ ചെയ്യുന്നത്.
നോമ്പ് ദിവസങ്ങളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനം ഒഴിവാക്കുകയും ദൈവചിന്തകളില്‍ മുഴുകുകയും വേണമെന്നാണ് ഖുറാന് അനുശാസിക്കുന്നത്. മനസും ശരീരവും ദൈവത്തിലര്‍പ്പിച്ച് ജീവിതവിശുദ്ധിക്കായുള്ള പ്രാര്‍ത്ഥനയുടെ ദിനങ്ങളാണ് ഇനി...