അരവണയില്‍ തെര്‍മോകോളും
രാമനാട്ടുകര: ശബരിമലയിലെ നേര്‍ച്ചപ്രസാദമായ അരവണ പായസത്തില്‍ തെര്‍മോകോള്‍ കഷണം. മലപ്പുറം രാമനാട്ടുകരയ്ക്കടുത്ത് ചെറുകാവ് പഞ്ചായത്തിലെ മേച്ചേരി ദാസന്‍ കഴിഞ്ഞബുധനാഴ്ച ശബരിമലയില്‍ നിന്നും വാങ്ങിയ അരവണപായസത്തിലാണ് രണ്ടിഞ്ച് നീളത്തിലുള്ള തെര്‍മോകോള്‍ കഷണം കണ്ടത്.
കഴിഞ്ഞ ദിവസം കൊച്ചി സ്വദേശിയായ ഭക്തന് ലഭിച്ച അരവണയില്‍ എലിവാല്‍ കണ്ടിരുന്നു. എന്നാല്‍ അരവണയില്‍ എലിവാല്‍ കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പ്രസ്താവിച്ചിരുന്നു. അതേ സമയം ഇക്കാര്യത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications