എരുമേലി വഴി തീര്‍ത്ഥാടനപ്രവാഹം
പത്തനംതിട്ട : പ്രസിദ്ധമായ എരുമേലി-അഴുത- കരിമല വഴി ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതുവഴി തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. പന്തളം കൊട്ടാരത്തിലേക്കും തീര്‍ത്ഥാടകര്‍ ധാരാളം എത്തുന്നുണ്ട്. പന്തളം, ളാഹ, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക താവളങ്ങളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് പരാതിയുണ്ട്.
ളാഹ, രാജംപാറ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം തീര്‍ത്ഥാടകരെ ശരിക്കും ബുദ്ധിമുട്ടിക്കുന്നു.












Click it and Unblock the Notifications