വയനാട്ടില്‍ 16 ലക്ഷത്തിന്റെ ആനക്കൊമ്പ് പിടിച്ചു
സുല്‍ത്താന്‍ബത്തേരി : വയനാട്ടിലെ പട്ടാണിക്കൂപ്പില്‍ നിന്നും 16 ലക്ഷത്തോളം രൂപ വില വരുന്ന 55 കിലോഗ്രാം ആനക്കൊമ്പ് പിടിച്ചു.
നവംബര്‍ 26 ഞായറാഴ്ച ചെതലയം റേഞ്ചാഫീസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് ഒരു കൃഷിയിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഏഴ് കൊമ്പുകള്‍ പിടിച്ചെടുത്തത്. സംസ്ഥാനത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്ന് കരുതപ്പെടുന്നു.
മലപ്പുറം പെരിങ്ങോട്ടുകുലം സ്വദേശി അബ്ദുള്‍ റഷീദ് (28), ബൈരക്കുപ്പ എഴുപതിയില്‍ ഷൗക്കത്ത് (28), പെരിക്കല്ലൂര്‍ ചക്കാലക്കല്‍ ജെയിംസ് (36), പെരിക്കല്ലൂര്‍ മറ്റപ്പള്ളില്‍ ഇബ്രാഹിംകുട്ടി (45), ബൈരക്കുപ്പ കാര്യമറ്റത്തില്‍ ശ്രീധരന്‍ (43) എന്നിവരെ അറസ്റ് ചെയ്തിട്ടുണ്ട്.
പുല്‍പ്പള്ളിയിലെ വിജയന്‍ എന്നയാള്‍ നല്‍കിയ സന്ദേശമനുസരിച്ച് ഇബ്രാഹിംകുട്ടിയുടെ വീട് വളഞ്ഞ വനപാലകര്‍ക്ക് വേട്ടസംഘത്തിന്റെ ശക്തിയായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. സംഘത്തിലെ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കര്‍ണാടകത്തിലെ ഭൂവുടമകളുടെ തോക്കുപയോഗിച്ചാണ് സംഘം വേട്ട നടത്തിവന്നത്.












Click it and Unblock the Notifications