കേരളത്തില്‍ കണ്ടെത്തിയ പോളിയോ വൈറസ് മാരകം
തിരുവനന്തപുരം : മലപ്പുറത്തെ കൊണ്ടോട്ടിയില്‍ കണ്ടെത്തിയ പോളിയോ വൈറസ് മാരകശേഷിയുള്ളതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സാംക്രമിക സാധ്യതയുള്ള ടൈപ്പ് വണ്‍ വിഭാഗത്തില്‍ പെട്ട വൈറസാണ് കൊണ്ടോട്ടിയില്‍ കണ്ടെത്തിയതെന്ന് സംസ്ഥാന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ.വി.കെ.രാജന്‍, ദേശീയ പോളിയോ സമിതി അംഗം ഡോ.പി.സുകുമാരന്‍, മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം തലവന്‍ ഡോ.നോയല്‍ നാരായണന്‍ എന്നിവര്‍ നവംബര്‍ 26 ഞായറാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ സമീപജില്ലകളായ തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ നീലഗിരിയിലും കോയമ്പത്തൂരിലുമുള്ള അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും തുള്ളി മരുന്ന് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഡോ.വി.കെ.രാജന്‍ അറിയിച്ചു.
പോളിയോ ഉണ്ടെന്ന് തെളിഞ്ഞ കുട്ടിക്ക് രണ്ട് ഡോസ് തുള്ളി മരുന്ന് മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളു. ഈ പ്രദേശത്തെ മറ്റ് കുട്ടികളും മതിയായ പ്രതിരോധശേഷി നേടിയിട്ടില്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ മലപ്പുറത്തെ പള്‍സ് പോളിയോ പദ്ധതി നടപ്പിലാക്കുക.
പൊതുവെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ ജില്ലയാണ് മലപ്പുറം. കൊണ്ടോട്ടിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ 30,000 വീടുകള്‍ സന്ദര്‍ശിച്ച് സര്‍വെ തയാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications