ഫ്ലോറിഡ ബുഷിന് അനുകൂലം ; അല്‍ ഗോര്‍ നിയമയുദ്ധത്തിന്
വാഷിംഗ്ടണ്‍: ഫ്ലോറിഡയിലെ കൈ കൊണ്ടുള്ള വോട്ടെണ്ണലിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തു നിന്നുള്ള 25 ഇലക്ടറല്‍ വോട്ടുകളും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ല്യു. ബുഷിന് അനുകൂലമായി. ഇതോടെ ബുഷ് 270 എന്ന മാന്ത്രികസംഖ്യ കടന്ന് പ്രസിഡന്റ് പദത്തിന് അവകാശിയായി. ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ വൈസ്പ്രസിഡന്റുമായ അല്‍ ഗോറിന് 225 ഇലക്ടറല്‍ വോട്ടുകളേ നേടാനായുള്ളൂ.
എന്നാല്‍ ഫലപ്രഖ്യാപനത്തെ അല്‍ ഗോര്‍ പക്ഷം അംഗീകരിച്ചിട്ടില്ല. ഇതിനെതിരേ തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് ഗോര്‍ പക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഈ നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് ബുഷ് അല്‍ ഗോറിനോടഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പുതിയ ഭരണസംവിധാനം സ്ഥാപിക്കുന്ന നടപടികളുമായി താന്‍ മുന്നോട്ട് പോകുമെന്ന് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡിക് ചീനിയെ തന്റെ വൈസ് പ്രസിഡന്റ് ആയും ആന്‍ഡ്രൂ കാര്‍ഡിനെ ചീഫ് ഓഫ് സ്റ്റാഫ് ആയും ബുഷ് പ്രഖ്യാപിച്ചു.
നവംബര്‍ 26 ഞായറാഴ്ചയാണ് ഫ്ലോറിഡ സ്റ്റേറ്റ് സെക്രട്ടറി കാതറീന്‍ ഹാരിസ് ഫ്ലോറിഡയിലെ ഫലം പ്രഖ്യാപിച്ചത്. ഫ്ലോറിഡയില്‍ ബുഷിന് 537 വോട്ടുകളുടെ ഭൂരിപക്ഷമായി.












Click it and Unblock the Notifications