കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു വീണ്ടും ജയിലിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

പട്ന: രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേയ്ക്ക്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ലാലുവിന് അനുവദിച്ചിരുന്ന ജാമ്യ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണിത്.

ലാലുവിനെതിരേയുള്ള കേസുകളിന്മേല്‍ വാദം കേള്‍ക്കുന്ന സി ബി ഐ പ്രത്യേക കോടതി നവംബര്‍ 28 ചൊവാഴ്ച ലാലുവിനെ ജയിലിലേയ്ക്കയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ലാലു വീണ്ടും ബേയൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കു പോകണമെന്ന് സി ബി ഐ പ്രത്യേക കോടതി ജഡ്ജി എസ് .കെ .പഥക് ഉത്തരവിട്ടു.

ജാമ്യം നീട്ടിക്കിട്ടണമെന്ന ലാലുവിന്റെ അഭ്യര്‍ത്ഥനയിന്മേല്‍ വാദം കേള്‍ക്കാന്‍ പട്ന ഹൈക്കോടതിക്കു കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് സി ബി ഐ കോടതിയുടെ ഉത്തരവ്. നവംബര്‍ 29 ബുധനാഴ്ച കേസ് വീണ്ടും സി ബി ഐ കോടതി പരിഗണനയ്ക്കെടുക്കും.

ഇക്കഴിഞ്ഞ മെയ് 11 നാണ് പട്ന ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.

1990- 96 കാലത്ത് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് സ ിബി ഐ കേസ്. ബിഹാര്‍ മുഖ്യമന്ത്രിയും ലാലുവിന്റെ ഭാര്യയുമായ റാബ്റി ദേവിയും ഈ കേസില്‍ കൂട്ടു പ്രതിയാണ് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X