വീരപ്പനെ പിടിക്കാന്‍ ഉപഗ്രഹ സംവിധാനവും
ദില്ലി: വീരപ്പന്റെ രഹസ്യ സങ്കേതം കണ്ടെത്താന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹ സംവിധാനം പ്രയോജനപ്പെടുത്താന്‍ ധാരണയായി.
പ്രധാനമന്ത്രി എ.ബി.വാജ്പേയിയുമായി കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയും ആഭ്യന്തരമന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും നവംബര്‍ 27 തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. വീരപ്പനെ പിടിക്കാന്‍ കര്‍ണാടകത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ പ്രധാനമന്ത്രി ഉറപ്പു നല്കി.
നേരത്തെ കൃഷ്ണയും ഖാര്‍ഗെയും കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയെയും പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെയും സന്ദര്‍ശിച്ച് വീരപ്പന്‍ വേട്ടയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
കര്‍ണാടക അതിര്‍ത്തിയിലുള്ള കാട്ടിനുള്ളിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് കൃഷ്ണ പറഞ്ഞു. ഇതിന് കേന്ദ്രം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications