വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
ആലുവ: ടൗണ്‍ഹാളിനടുത്ത് റെയില്‍വെ ഓവര്‍ബ്രിഡ്ജിന് മുകളില്‍ സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചര്‍ ബസ്സിടിച്ച് ദമ്പതികള്‍ മരിച്ചു.
എടത്തല കുഴിവേലിപ്പടി മുകളാര്‍കുടി വീട്ടില്‍ പരീത്(30) ഭാര്യ ലൈല(28) എന്നിവരാണ് നവംബര്‍ 28 ചൊവാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.
പരീത് ഓടിച്ചിരുന്ന സ്കൂട്ടറില്‍ ബസ്സ് ഇടിച്ചശേഷം തെറിച്ചുവീണ ലൈലയുടെ ശരീരത്തില്‍ കൂടി കയറി ഇറങ്ങുകയായിരുന്നു. ലൈല സംഭവസ്ഥലത്തു തന്നെ മരിച്ചു. പരീത് കാരോത്തുകുഴി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
കെഎസ്ആര്‍ടിസി ബസ്സ് സ്കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രാഫിക് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications