തട്ടിപ്പ് നടത്തിയ അഭിഭാഷകനെതിരെ നടപടി
കൊച്ചി : ഇല്ലാത്ത വാഹനാപകടങ്ങളുടെ പേരില്‍ കേസുകള്‍ കെട്ടിച്ചമച്ച് പണം തട്ടിയ കേസില്‍ പ്രതിയായ പ്രമുഖ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നു.
നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ മൂന്ന് ജീവനക്കാരുള്‍പ്പടെ അഞ്ച് പേരെ പ്രതികളാക്കി സിബിഐ രജിസ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഉള്‍പെട്ട അഡ്വ. പ്രേംകുമാറിനെതിരെയാണ് ബാര്‍ കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നത്.
വ്യാജ നഷ്ടപരിഹാര കേസുകള്‍ ഫയല്‍ ചെയ്ത ശേഷം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയതായി കാട്ടി 15,47,000 രൂപ വെട്ടിച്ചതായാണ് കേസ്. അഭിഭാഷക സമൂഹത്തിന് അപമാനം വരുത്തിവച്ച അഡ്വ. പ്രേംകുമാറിനെതിരെ കടുത്ത നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിന് പരാതി ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 17 ഞായറാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തൃപ്പൂണിത്തുറ ഡിവിഷണല്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എസ്.അനിയന്‍, കൊച്ചി മേഖലാ ഓഫീസിലെ അസിസ്റന്റ് കാഷ്യര്‍ പി.ആര്‍.രാജന്‍, അഡ്വ.പ്രേംകുമാറിന്റെ ബന്ധു ജൂഡ് ആന്റണി എന്നിവരാണ് മറ്റ് പ്രതികള്‍.
ഹര്‍ജികള്‍ കോടതിയില്‍ തെളിവെടുപ്പിന് വരുന്നതിന് മുമ്പായി കേസ് ഒത്തുതീര്‍ന്നതായി കാട്ടി അവസാനിപ്പിക്കുകയായിരുന്നു ഈ റാക്കറ്റിന്റെ പതിവ്. നഷ്ടപരിഹാര സംഖ്യ പിന്നീട് കോടതി മുഖേനയല്ലാതെ നേരിട്ട് സാങ്കല്‍പിക ഹര്‍ജിക്കാരന്റെ പേരില്‍ നിക്ഷേപിച്ച ശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications