എലിവാല്‍: ഹൈക്കോടതി കേസെടുത്തു
കൊച്ചി: ശബരിമലയില്‍ നിന്നും വിതരണം ചെയ്ത അരവണപ്രസാദത്തില്‍ എലിവാല്‍ കണ്ടെടുത്തതായുള്ള പത്രവാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് ആരംഭിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിക്കു നല്‍കണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തതായി ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും ദേവസ്വം ബോര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജസ്റ്റീസുമാരായ എസ്. ശങ്കരസുബന്‍, എ. ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.












Click it and Unblock the Notifications