പ്രധാനാധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു
തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുക്കാനെത്തിയ പ്രധാനാധ്യാപകനെയും അധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം ജഗതി ബധിര-മൂക വിദ്യാലയത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് വിദ്യാലയം അനിശ്ചിതകാലത്തേയ്ക്ക് അടച്ചിരിക്കുകയാണ്.
17 വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു.
നവംബര്‍ 27 തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈയേറ്റം ചെയ്തത്.
രാവിലെ അധ്യാപകര്‍ സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് രണ്ട് താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്കൂളിലെത്തിയ രക്ഷിതാക്കളും അധ്യാപകരും ജഗതിയിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തി സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ആ സമയത്ത് സ്കൂളില്‍ പുതിയതായി നിയമിതനായ പ്രധാനാധ്യാപകന് ഇ. ബഷീറും ഇവിടെയുണ്ടായിരുന്നു. അദ്ദേഹം ഡയറക്ടറേറ്റില്‍ വച്ചു തന്നെ ചുമതലയേറ്റു.
അതിനു ശേഷം അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സ്കൂളിലെത്തി. താഴ് തകര്‍ത്ത് ഓഫീസ് തുറന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥിളുടെ വരവ്. അവര്‍ പ്രധാനാധ്യാപകനെ കാണണമെന്ന് പറഞ്ഞ് അകത്തുകയറി. അവിടെ വച്ച് പ്രധാനാധ്യാപകനേയും മറ്റ് അധ്യാപകരേയും മര്‍ദ്ദിച്ചതായാണ് പരാതി.
സ്കൂള്‍ ഓഫീസിലും മുറികളിലും കനത്ത നാശനഷ്ടവും ഇവര്‍ വരുത്തി വച്ചെന്ന് അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനത്തിനു ശേഷം പുറത്തു കടന്ന വിദ്യാര്‍ത്ഥികള്‍ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടി. അതില്‍ ഒരു വിദ്യാര്‍ത്ഥിക്കും പരിക്കുണ്ട്.
സംഭവമറിഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വി. പി . ജോയി സ്കൂളിലെത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവരോട് ഹോസ്റ്റല്‍ ഒഴിഞ്ഞു പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രധാനാധ്യാപകന് നല്കിയ പരാതിയെത്തുടര്‍ന്നാണ് മ്യൂസിയം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications