യുവാവിനെ പകല്‍ വെട്ടിക്കൊന്നു
കൊച്ചി: വായ്പ വാങ്ങിയ പണം തിരികെ നല്കാത്തതിന് യുവാവിനെ പട്ടാപ്പകല്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തി.
കാലടി മാണിക്കമംഗലം മോഹനവിലാസം വീട്ടില്‍ ഗോപാലന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(32) ആണ് നവംബര്‍ 28 ചൊവാഴ്ച രാവിലെ വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കല്ലുങ്കല്‍ വീട്ടില്‍ വേലായുധന്‍ നായരെ(60) പൊലീസ് അറസ്റു ചെയ്തു.
1997ല്‍ ഗോപാലന്‍ നായരില്‍ നിന്നും ഉണ്ണിക്കൃഷ്ണന്‍ വാങ്ങിയ 10,000 രൂപ തിരികെ നല്കാത്തതിനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. റേഡിയോ മെക്കാനിക്കായ ഉണ്ണിക്കൃഷ്ണന്‍ രാവിലെ ജോലി സ്ഥലത്തേക്കു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ അന്ത്യം സംഭവിച്ചു.
ഉണ്ണിക്കൃഷ്ണന്റെ തറവാടായ മാണിക്കമംഗലത്തു നിന്ന് വിവാഹം കഴിച്ച വേലായുധന്‍ നായര്‍ ഭാര്യയുമായി പിണങ്ങി വാടകവീട്ടിലായിരുന്നു താമസം. കൈപ്പട്ടൂരിലെ റേഷന്‍കടയില്‍ ജോലിക്കാരനാണ്.












Click it and Unblock the Notifications