Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയാനകളെ കേരളത്തിലേക്ക് കടത്തുന്നു

കൊച്ചി : കുട്ടിയാനകളെ അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതായി കേരളാ എലിഫന്റ് ലവേഴ്സ് കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി.

ഒറീസ, അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കുട്ടിയാനകളെ കേരളത്തിലേക്ക് കടത്തുന്നതെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി മനേകാഗാന്ധിക്ക് നല്‍കിയ കത്തില്‍ കൊച്ചി ആസ്ഥാനമായുള്ള സംഘടന കുറ്റപ്പെടുത്തുന്നു.

വ്യാജ എന്‍ഒസിയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കാണിച്ചാണ് കുട്ടിയാനകളെ കടത്തുന്നത്. ഒമ്പത് മാസം മുതല്‍ അഞ്ച് വയസ് വരെ മാത്രം പ്രായമുള്ള കുട്ടിയാനകളെ ലോറിയിലാണ് കടത്തുന്നത്. 10 ദിവസത്തോളം നീളുന്ന യാത്രയില്‍ ഇവയ്ക്ക് മതിയായ ഭക്ഷണവും വെള്ളവും നല്‍കാറില്ലെന്നും എലിഫന്റ് ലവേഴ്സ് ആരോപിക്കുന്നു.

തള്ളയാനയെക്കൂടാതെയാണ് മുലകുടിമാറാത്ത കുട്ടിയാനകളെ കൊണ്ടുവരുന്നത്. ഏഴ് വയസില്‍ താഴെയുള്ള ആനകളെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് സംഘടനയുടെ സെക്രട്ടറി വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+