സ്പിരിറ്റിന്റെ ഉറവിടം തേടി കര്‍ണാടകത്തിലേക്ക്
തിരുവനന്തപുരം : കേരളത്തില്‍ ദുരന്തം വിതച്ച സ്പിരിറ്റിന്റെ ഉറവിടം തേടി പൊലീസ് സംഘം കര്‍ണാടകത്തിലേക്ക് പോകും.
മണിച്ചനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഇത്തരമൊരു നീക്കം. ഐജി രാജന്‍ മധേക്കറുടെ പ്രത്യേക സംഘം ഇതിനായി തയാറെടുക്കുകയാണ്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി മണിച്ചനെ കസ്റഡിയില്‍ വിട്ടുതരണമെന്ന് പരവൂര്‍ അഡീഷണല്‍ മജിസ്ട്രേട്ടിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ മണിച്ചനില്‍ നിന്നും അറിഞ്ഞ ശേഷമായിരിക്കും യാത്ര.












Click it and Unblock the Notifications