കണ്ണൂരില്‍ ബോംബേറും അക്രമവും
കണ്ണൂര്‍: കണ്ണൂരില്‍ ചിലയിടങ്ങളില്‍ നവംബര്‍ 27 തിങ്കളാഴ്ച അക്രമവും ബോംബേറുമുണ്ടായി. ആയിത്തറയിലും അലവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടിയപ്പോള്‍ മാങ്ങാട്ടിടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
അലവില്‍ പ്രദേശത്ത് ഡിവൈഎഫ്ഐയുടെ ഒരു പതാക നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസ് സിപിഎമ്മുകാരായ ഒരു സംഘം തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ബസ് ഷെല്‍ട്ടറും തകര്‍ത്തു. എളവിലാന്‍പാറയില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ കോണ്‍ഗ്രസുകാരും തകര്‍ത്തു.
കൂത്തുപറമ്പിനടുത്തുള്ള ആയിത്തറ മമ്പറത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്പിച്ചു. പരിക്കേറ്റ വൈശന്റവിട ഗണേശനെ (38) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ മാങ്ങാട്ടിടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബേറുണ്ടായി. വൈദ്യുതി പോസ്റില്‍ പാര്‍ട്ടി ചിഹ്നം വരക്കുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്.












Click it and Unblock the Notifications