മണിച്ചനെ കോടതി പൊലീസിന് വിട്ടുകൊടുത്തു
കൊല്ലം: വിഷമദ്യദുരന്തക്കേസിലെ പ്രതിയായ അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനെ ചോദ്യം ചെയ്യാനായി പൊലീസിന് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവായി.
പരവൂര്‍ മുനിസിഫ് കോടതി ജഡ്ജി പി.എസ്.ബിന്ദുകുമാരിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. പരവൂര്‍ മുനിസിഫ് കോടതിയില്‍ നവംബര്‍ 28 ചൊവാഴ്ചയാണ് പൊലീസ് മണിച്ചനെ ഹാജരാക്കിയത്. ഡിസംബര്‍ ആറാം തീയതിക്കു മുമ്പായി മണിച്ചനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മണിച്ചന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എല്ലാ ദിവസവും മണിച്ചനെ കോടതിയില്‍ ഹാജരാക്കണമെന്നും പ്രതിക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം കോടതി തള്ളി.












Click it and Unblock the Notifications