പ്ലസ്ടു: സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി
കൊച്ചി : പ്ലസ്ടുവിന് 54 അധിക ബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
46 ഹയര്‍ സെക്കന്ററി സ്കൂളുകളിലായി 54 അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള ഒക്ടോബര്‍ 13ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കികൊണ്ട് ഹൈക്കോടതി ഉത്തരവായത്. അധികബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഒക്ടോബര്‍ 18ന് കോടതി സ്റേ ചെയ്തിരുന്നു.
ജസ്റിസ് ജി.ശിവരാജനാണ് നവംബര്‍ 28 ചൊവാഴ്ച സുപ്രധാനമായ ഉത്തരവിട്ടത്. പുതിയ ബാച്ചുകള്‍ കോടതിയുടെ അനുമതിയില്ലാതെ അനുവദിക്കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചതിനാലാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞത്. . അതിനാല്‍ അധികബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഒക്ടോബര്‍ 18ന് കോടതി സ്റേ ചെയ്തു.
നേരത്തെ അധികബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ജൂണ്‍ 28ന് സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.അന്ന് ആ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പുതിയ ബാച്ചുകള്‍ കോടതിയുടെ അനുമതിയില്ലാതെ അനുവദിക്കരുതെന്ന് ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവ് പാലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
ഈ കേസില്‍ നേരത്തെയുള്ള ഏഴ് വിധികള്‍ക്കുമെതിരായതിനാല്‍ സ്കൂളുകളുടെ തിരഞ്ഞെടുപ്പും അധികബാച്ച് അനുവദിക്കാനുള്ള തീരുമാനവും നിയമവിരുദ്ധമാണെന്ന് നവംബര്‍ 24ന്റെ ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അധിക ബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ജൂണ്‍ 28ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് നവംബര്‍ 24നുള്ള വിധിയില്‍ കോടതി റദ്ദാക്കിയിരുന്നില്ല. എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത സ്കൂളുകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് അധിക ബാച്ചുകള്‍ പിന്‍വലിക്കുന്ന കാര്യത്തെകുറിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications