Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി തുറമുഖത്ത് ബര്‍ത്തൊരുക്കാന്‍ പദ്ധതി

കൊച്ചി: വന്‍കിട എണ്ണക്കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തിന് സമീപം ബര്‍ത്ത് സൗകര്യമൊരുക്കുന്നതിനുള്ള 700 കോടിയുടെ പദ്ധതിക്ക് കൊച്ചി എണ്ണശുദ്ധീകരണശാലയും തുറമുഖ ട്രസ്റും കൈകോര്‍ക്കുന്നു. പദ്ധതി താമസിയാതെ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും.

Kochi portസിംഗിള്‍ ബോയ് മൂറിഗ് എന്നറിയപ്പെടുന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പ്രതിവര്‍ഷ സംസ്കരണശേഷി 73 ലക്ഷം ടണ്ണില്‍ നിന്നും 135 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനാകും. ആവശ്യത്തിന് ക്രൂഡ് ഓയില്‍ എത്തിക്കാന്‍ സംവിധാനമില്ലാത്തത് മൂലം റിഫൈനറിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വന്‍കിട സൂയസ് മാക്സ് കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തെത്തുന്നതിനുള്ള ചാല്‍ അപര്യാപ്തമായതിനാല്‍ ചെറുകിട ടാങ്കറുകളിലാണ് തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തുകളിലേക്ക് ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും എത്തിച്ചിരുന്നത്. കൊച്ചി തീരത്തിന് പുറത്ത് 20 കിലോമീറ്റര്‍ അകലെയായി പുറങ്കടലില്‍ സ്ഥാപിക്കുന്ന സിംഗിള്‍ ബോയ് മൂറിംഗ് സ്റേഷനില്‍ സൂയസ് മാക്സ് കപ്പലുകള്‍ക്ക് അടുക്കാനാകും. ഒരൊറ്റ വരവില്‍ 1.20 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് സൂയസ് മാക്സ് കപ്പലുകള്‍.

പുറങ്കടലിലെ സിംഗിള്‍ ബോയ് മൂറിംഗ് സ്റേഷനില്‍ സമുദ്രത്തിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ വഴി ചെല്ലാനത്തിന് സമീപം കണ്ടക്കടവില്‍ സ്ഥാപിക്കുന്ന വന്‍സംഭരണികളിലേക്ക് ക്രൂഡ് ഓയില്‍ പമ്പ് ചെയ്യും. 1.20 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ പമ്പ് ചെയ്യുന്നതിന് 24 മണിക്കൂറെടുക്കുമെന്നാണ് കണക്ക്. കണ്ടക്കടവിലെ സംഭരണികളില്‍ നിന്നും ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ ക്രൂഡ് അമ്പലമുകളിലെ റിഫൈനറിയിലെത്തിക്കും.

നിലവില്‍ 35,000 ടണ്‍ ക്രൂഡ് ആണ് ചെറുകിട ടാങ്കറുകള്‍ തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തിലെത്തിക്കുന്നത്. ഇരുപതോളം കപ്പലുകളാണ് ഒരു മാസം റിഫൈനറിക്കാവശ്യമായ ക്രൂഡ് ഓയിലുമായി തുറമുഖത്തെത്തുന്നത്. ഈയിനത്തില്‍ റിഫൈനറി നേരിടുന്ന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ പുതിയ പദ്ധതി മൂലം സാധിക്കും.

കൊച്ചി തുറമുഖത്തെത്തുന്ന ചരക്കുകളില്‍ 80 ശതമാനം ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളാണെന്ന വസ്തുതയാണ് പദ്ധതി നടപ്പിലാക്കുന്നതില്‍ പങ്കാളികളാകാന്‍ തുറമുഖ ട്രസ്റിനെ പ്രേരിപ്പിക്കുന്നത്. തുറമുഖ ട്രസ്റ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ നവംബര്‍ 25ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി നിര്‍ദേശം ചര്‍ച്ചയ്ക്കെടുത്തിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയ ഡയറക്ടര്‍ ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+