പത്തനംതിട്ടയില്‍ 850 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
പത്തനംതിട്ട: വാരിയപുരത്ത് പത്തനംതിട്ട-കോഴഞ്ചേരി റോഡിലെ ഒരു ഓവുപാലത്തിന്റെ അടിയില്‍ നിന്നും 850 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ജനങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 24 കാനുകളിലായാണ് സ്പിരിറ്റ് നിറച്ചിരുന്നത്.
കുടപ്പനക്കുളം, കടവുപുഴ എന്നീ വനപ്രദേശങ്ങളില്‍ ഫോറസ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 5000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.












Click it and Unblock the Notifications