ഉത്സവബലിക്ക് അഭൂതപൂര്‍വമായ തിരക്ക്
പത്തനംതിട്ട : കര്‍പ്പൂര ദീപപ്രഭയില്‍ മുങ്ങിക്കുളിച്ച ശബരിമലയില്‍ നടന്ന ഉത്സവബലി ദര്‍ശനത്തിന് ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക്.
ഉത്സവത്തിന്റെ ഏഴാംദിവസമായ നവംബര്‍ 28 ചൊവാഴ്ചയാണ് ഉത്സവബലി നടന്നത്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം സാധ്യമായത്.
ഉച്ചപൂജയ്ക്കു ശേഷം പാണികൊട്ടി അയ്യപ്പന്റെ ഭൂതഗണങ്ങളെ തുയിലുണര്‍ത്തി. തുടര്‍ന്ന് മേല്‍ശാന്തി വി.പി.ശംഭുനമ്പ്യാര്‍ ശ്രീബലിബിംബത്തെ പുറത്തേക്കെടുക്കുകയും തന്ത്രി കണ്ഠരര് രാജീവര് ബലി പൂജ നടത്തുകയും ചെയ്തു.
ദീപാരാധനയ്ക്കു ശേഷം ശ്രീബലി ബിംബം അകത്തേക്കെടുത്തു.ആയിരക്കണക്കിന് ഭക്തജനങ്ങളുടെ കണ്ഠത്തില്‍ മുഴങ്ങിയ ശരണഘോഷങ്ങള്‍ക്കിടയിലാണ് ഉത്സവബലി നടന്നത്.
അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി നടന്നു. തുടര്‍ന്ന് ഭക്തിലഹരിയില്‍ മുങ്ങിയ ശബരിമലയില്‍ അയ്യപ്പവിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ചു.












Click it and Unblock the Notifications