Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗീകാരമില്ലാത്ത സ്കൂളുകളിലും പരീക്ഷ നടത്താം

ദില്ലി : കേരളത്തിലെ അംഗീകാരമില്ലാത്ത സ്വകാര്യ സ്കൂളുകളില്‍ ഇനി പരീക്ഷയും പ്രവേശനവും നടത്താം. ടിസി നല്‍കുകയും ചെയ്യാം. നവംബര്‍ 27തിങ്കളാഴ്ചയാണ് സുപ്രിം കോടതി സ്വകാര്യ സ്കൂളുകള്‍ക്ക് ഈ അംഗീകാരങ്ങള്‍ അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

അംഗീകാരമില്ലാത്ത സ്കൂളുകളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനവും പരീക്ഷനടത്തുന്നതും ടിസി നല്‍കുന്നതും 1998 ജനവരി ആറിന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു.എന്നാല്‍ നാല്, അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനം, പരീക്ഷ, ടിസി നല്‍കല്‍ എന്നീ കാര്യങ്ങളില്‍ 1998 ജനവരി ആറിന്റെ സര്‍ക്കാര്‍ ഉത്തരവിന് മുമ്പുള്ള സ്ഥിതി നിലനിര്‍ത്താന്‍ സുപ്രിം കോടതി വിധിച്ചു.

കേരള അണ്‍ എയ്ഡഡ് സ്കൂള്‍ അസോസിയേഷന്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി അപ്പീലായി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റിസ് എസ്.പി.ബറൂച്ച, ജസ്റിസ് ബി.എന്‍.അഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ അണ്‍ എയ്ഡഡ് സ്കൂള്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+