Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈറ്റാനിയം ഇന്ന് തുറക്കും

തിരുവനന്തപുരം: മലിന ജലം കടലിലേയ്ക്കൊഴുക്കുന്ന ഓട നാട്ടുകാര്‍ അടച്ചതിനെത്തുടര്‍ന്ന് പൂട്ടിയ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി നവംബര്‍ 28 ചൊവാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

നവംബര്‍ 29 ബുധനാഴ്ച രാവിലെ ആറു മണിക്കുള്ള ആദ്യ ഷിഫ്റ്റ് മുതല്‍ ഉത്പാദനം പുനരാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശിവപ്രകാശ് അറിയിച്ചു.

മലിന ജലം കടലിലേയ്ക്കൊഴുക്കുന്ന ഓട ചൊവാഴ്ച വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി തുറന്നു കൊടുക്കാമെന്ന് കോസ്റ്റല്‍ അപ്ലിഫ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. ഇവര്‍ വാക്കു പാലിച്ചാല്‍ ബുധനാഴ്ച രാവിലെ മുതല്‍ ഫാക്ടറി പതിവു പോലെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് എം ഡി അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് ടൈറ്റാനിയം ഫാക്ടറിയുടെ മലിനജല ഓട നാട്ടുകാര്‍ അടച്ചത്. നവംബര്‍ 14 മുതല്‍ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമെന്ന് കോസ്റ്റല്‍ അപ്ലിഫ്റ്റ് അസോസിയേഷന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+