പള്ളിവാസലിന് നൂറ് വയസ്
തൊടുപുഴ: ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതിനിലയമായ പള്ളിവാസലിന് നൂറ് വയസ് തികയുന്നു.
1900ല്‍ ബ്രിട്ടീഷുകാരായിരുന്നു പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയും നിലയവും സ്ഥാപിച്ചത്. പിന്നീട് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമിഅയ്യര്‍ ഇത് വികസിപ്പിച്ചു. 1924ല്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പദ്ധതിയും നിലയവും സി.പി ഇന്നത്തെ പള്ളിവാസല്‍ പദ്ധതിയായി വികസിപ്പിക്കുകയായിരുന്നു.
1900ല്‍ സ്ഥാപിച്ച പദ്ധതിയുടെ ചില അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ ബാക്കി കിടക്കുന്നുള്ളൂ. എന്നാല്‍ സി.പി തുടങ്ങിവെച്ച വൈദ്യുതപദ്ധതി പല ഘട്ടങ്ങളായി വികസിച്ചു. ഒരു കാലത്ത് തിരുവിതാംകൂറിന് മുഴുവന്‍ വൈദ്യുതി എത്തിച്ചത് ഈ വൈദ്യുതനിലയമാണ്.












Click it and Unblock the Notifications