Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റക്കാരായ കേന്ദ്രമന്ത്രിമാരെ പുറത്താക്കണം: വിഎസ്

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സമന്‍സ് ലഭിച്ച കേന്ദ്ര മന്ത്രിമാരായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരെ പുറത്താക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

നവംബര്‍ 28 ചൊവാഴ്ച പ്രസ്താവനയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. വേണ്ട സമയത്ത് മന്ത്രിമാരെ രാജിവെപ്പിക്കുമെന്ന ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന്റെ പ്രസ്താവനയില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കുറ്റക്കാരായ മന്ത്രിമാരോടു രാജി നല്കാന്‍ പ്രധാനമന്ത്രി വാജ്പേയി ഉപദേശിക്കണമെന്ന് വി.എസ്. പറഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര നിയമ മന്ത്രിയുടെയും ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+