Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരുപാധിക ചര്‍ച്ചയ്ക്കു തയ്യാറെന്ന് പുലികള്‍

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരുമായി നിരുപാധിക ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ പറഞ്ഞു.

പ്രത്യേക തമിഴ് രാഷ്ട്രത്തിനായുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിക്കാന്‍ പുലികള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ചടങ്ങുകള്‍ക്കു നവംബര്‍ 27 തിങ്കളാഴ്ച തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പ് സായുധപോരാട്ടം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ സേന തയ്യാറാവണമെന്ന് പ്രഭാകരന്‍ ആവശ്യപ്പെട്ടു. പരസ്പരവിശ്വാസം വളര്‍ത്തുന്നതിനായി നോര്‍വെ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പുലി നേതാവ് പറഞ്ഞു.

എല്‍ടിടിഇ നിര്‍ദ്ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുകയാണ്. സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കും- പ്രഭാകരന്‍ പറഞ്ഞു.

പ്രഭാകരന്റെ പ്രസംഗം 25 മിനിട്ട് നീണ്ടു നിന്നു. പോരാട്ടത്തില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ എല്ലാ വര്‍ഷവും ഒരാഴ്ചത്തെ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+