കൂടല്ലൂരില്‍ ശക്തിയായ കൊടുങ്കാറ്റ്
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരില്‍ ശക്തിയായ കൊടുങ്കാറ്റടിച്ചു. നവംബര്‍ 29 ബുധനാഴ്ച വീശിയ കൊടുങ്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല.
മത്സ്യബന്ധന മേഖലയായ കൂടല്ലൂരില്‍ കടലും പ്രക്ഷുബ്ധമാണ്. 20 അടി വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു.
കൂടല്ലൂരിലും പോണ്ടിച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ചെന്നൈയിലും കനത്ത മഴ പെയ്യുന്നുണ്ട്.












Click it and Unblock the Notifications