കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ കൊടുങ്കാറ്റിനു സാധ്യത

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തിയേറിയ കൊടുങ്കാറ്റിനു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും രൂപം കൊണ്ട കൊടുങ്കാറ്റ് നവംബര്‍ 29 ബുധനാഴ്ച ഉച്ച തിരിഞ്ഞ് വടക്കന്‍ തമിഴ്നാട്ടില്‍ ആഞ്ഞു വീശാന്‍ സാധ്യതയുള്ളതായി ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കൂടല്ലൂരിനു നൂറു കിലോമീറ്റര്‍ കിഴക്കു രൂപം കൊണ്ട കൊടുങ്കാറ്റ് പടിഞ്ഞാറു ദിശയില്‍ വീശി നാഗപട്ടണത്തിനും ചെന്നൈയ്ക്കുമിടയില്‍ വീശാനാണ് സാധ്യത. മണിക്കൂറില്‍ 150-170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രം കണക്കു കൂട്ടിയിരിക്കുന്ന ത്. അതിശക്തമായ മഴയും പെയ്യാന്‍ സാധ്യതയുണ്ട്.

തമിഴ്നാടിന്റെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു തുടങ്ങി. ചെന്നൈ നുങ്കമ്പാക്കത്ത് 27 മില്ലീമീറ്ററും മീനമ്പാക്കത്ത് 34 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. മഹാബലിപുരത്തിനടുത്ത് തിരുകഴുകുണ്ട്രത്ത് 48 മില്ലീമീറ്ററും ശ്രീപെരുമ്പുതൂരില്‍ 35 മില്ലീമീറ്ററും ചെങ്കല്‍പെട്ടില്‍ 17 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

അടിയന്തിരഘട്ടത്തെ അഭിമുഖീകരിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ മുന്‍ കരുതലുകള്‍ ശക്തമാക്കിയിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X