Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണ്‍ ഷൂറിയെ പുറത്താക്കണമെന്ന്

കൊച്ചി : ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് കേന്ദ്ര മന്ത്രി അരുണ്‍ ഷൂറിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആള്‍ ഇന്ത്യാ കത്തോലിക്ക യൂണിയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അരുണ്‍ ഷൂറിക്ക് യാതൊരു അവകാശവുമില്ലെന്ന് എഐസിയു വൈസ് പ്രസിഡന്റ് ജോണ്‍ ദയാല്‍ നവംബര്‍ 29 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മതേതര രാഷ്ട്രത്തിലെ മന്ത്രിസഭാംഗമാണെന്ന കാര്യം ഷൂറി മറക്കാന്‍ പാടില്ലെന്ന് ജോണ്‍ പറഞ്ഞു.

ക്രിസ്ത്യാനികളാണ് വടക്കു കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് സംഘപരിവാര്‍ കുപ്രചരണം നടത്തുകയാണ്. ഇത് തടയാന്‍ നടപടികളെടുക്കണമെന്നും ജോണ്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പള്ളികള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം തുടരുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്വാളിയറിന് സമീപമുള്ള പള്ളിയില്‍ അതിക്രമിച്ച് കയറി വൈദികനെ ആക്രമിച്ച സംഭവമെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+