ചേകന്നൂരിന്റെ ജഡം പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി
അരൂര്‍ : ചേകന്നൂര്‍ മൗലവിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ സിബിഐ ശ്രമം തുടങ്ങി.
മലപ്പുറം അരൂര്‍ വള്ളിക്കാട്ടിലെ കാട് പിടിച്ചുകിടക്കുന്ന 25 ഏക്കര്‍ സ്ഥലത്താണ് ചേകന്നൂരിന്റെ മൃതദേഹം കുഴിച്ചുമൂടിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. ഈ സ്ഥലം പ്രതികളാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്.
മൗലവിയുടെ മൃതദേഹം പുറത്തെടുക്കാന്‍ സിബിഐക്ക് മലപ്പുറം സബ്കളക്ടര്‍ എ.പി.എം. മുഹമ്മദിന്റെ അനുമതി കിട്ടിയിട്ടുണ്ട്. മൗലവിയുടെ അമ്മാവനും മൂത്ത മരുമകനും സ്ഥലത്തുണ്ട്. മൃതദേഹം പുറത്തെടുക്കുന്ന വാര്‍ത്തയറിഞ്ഞ് ധാരാളം ആള്‍ക്കാര്‍ അരൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications