ചേകന്നൂരിന്റെ ജഡം കണ്ടെത്തിയില്ല
അരൂര്‍: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹം കുഴിച്ചിട്ടുവെന്ന് കേസിലെ പ്രതികള്‍ പറയുന്ന സ്ഥലത്ത് സിബിഐ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. തിരച്ചില്‍ നവംബര്‍ 30 വ്യാഴാഴ്ചയും തുടരും.
മലപ്പുറം അരൂര്‍ വള്ളിക്കാട്ടിലെ കാട് പിടിച്ചുകിടക്കുന്ന സ്ഥലത്താണ് ബുധനാഴ്ച തിരച്ചില്‍ നടത്തിയത്. ഈ സ്ഥലം പ്രതികളാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്.
മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പ്ലാസ്റിക് ബാഗുകളിലാക്കി കുഴിച്ചിട്ടുവെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്. പ്ലാസ്റിക് ബാഗുകളിലെ അവശിഷ്ടങ്ങള്‍ അഴിഞ്ഞുപോവാന്‍ സാധ്യതയില്ലാത്തതുകൊണ്ട് കൂടുതല്‍ തിരച്ചില്‍ നടത്തിയാല്‍ അത് കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
തിരച്ചില്‍ നടത്തുന്ന സ്ഥലത്ത് ആയിരക്കണക്കിന് ജനങ്ങളാണ് ബുധനാഴ്ച എത്തിയത്. ചൊവാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ മാത്രമേ ജനങ്ങള്‍ പിരിഞ്ഞുപോയുള്ളൂ.












Click it and Unblock the Notifications