Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ആരോപണത്തെ പറ്റി അറിയില്ല

തിരുവനന്തപുരം: തലസ്ഥാനത്തെ ഏതെങ്കിലും പത്രപ്രവര്‍ത്തകന്‍ സിഐഎയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നതിനെ പറ്റി തനിക്ക് റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് നവംബര്‍ 28 ബുധനാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് എന്തെങ്കിലും തെളിവ് കിട്ടുകയാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് നായനാര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ക്ക് സിഐഎ ബന്ധമുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവനയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി എന്താണ് യഥാര്‍ഥത്തില്‍ പറഞ്ഞത് എന്നതിനെ പറ്റി അറിയില്ല. കമ്മ്യൂണിസ്റ് വിരുദ്ധപ്രവര്‍ത്തനം നടത്തുന്ന സിഐഎയുടേത്് പോലെയാണ് ചില പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നാവാം പിണറായി പറഞ്ഞത്.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭയെ തകര്‍ക്കാന്‍ 1959ല്‍ വിമോചനസമരം നടത്തിയതിന് സിഐഎ ചിലര്‍ക്കായി 10 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് വിദേശത്ത് ഇന്ത്യന്‍ അംബാസഡറായിരുന്ന പാട്രിക് മൊയിനിഹാന്‍ തന്റെ അപകടകരമായ സ്ഥലം എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി. പുസ്തകത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്ന് പറയുന്നവരൊന്നും തന്നെ ആരോപണം നിഷേധിച്ചിട്ടില്ല.

ചില രാഷ്ട്രീയനേതാക്കളാണ് പണം വാങ്ങിയിട്ടുള്ളത് എന്നാണ് പുസ്തകത്തില്‍ പറയുന്നത് എന്ന് വാര്‍ത്താ ലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പത്രങ്ങള്‍ക്ക് രാഷ്ട്രീയമില്ലേ എന്നായിരുന്നു നായനാരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+