പോസ്റ്മാന്റെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
കൊച്ചി : പോസ്റ്മാന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. പള്ളുരുത്തിയില്‍ പോസ്റ്മാനായ ചോറ്റാനിക്കര വൈശാഖ് ഓഡിറ്റോറിയത്തിന് സമീപം പി.ആര്‍.മോഹനനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
കുരീക്കാട്-എരുവേലി റോഡരികില്‍ ഉദയ കോളനിക്ക് സമീപം നവംബര്‍ 29 ബുധനാഴ്ചയാണ് മോഹനന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. മോഹനന്‍ ഉപയോഗിച്ചിരുന്ന സൈക്കിള്‍ മൃതദേഹത്തിന് സമീപം കാണപ്പെട്ടു. പെട്രോളിന്റെ അംശമുള്ള പ്ലാസ്റിക് കാനും ഇതിനടുത്തുണ്ടായിരുന്നു. സൈക്കിളിലുണ്ടായിരുന്ന ഡയറിയിലെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്.
ചിട്ടി നടത്തിയിരുന്ന മോഹനന് പലരുമായും പണമിടപാടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചൊവാഴ്ച ജോലി കഴിഞ്ഞ് പണം പിരിക്കാന്‍ പോയ മോഹനനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സഹോദരങ്ങളും സുഹൃത്തുക്കളുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications