Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് -പിന്നോക്ക മുന്നണി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: ക്ഷേത്രനിയമങ്ങളില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും ദളിത് സമൂഹത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദളിത് -പിന്നോക്ക മുന്നണി പ്രവര്‍ത്തകര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേയ്ക്കു മാര്‍ച്ച് നടത്തി.

നവംബര്‍ 29 ബുധനാഴ്ച എസ്് എന്‍ ഡി പി യോഗം സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വിശ്വാസികള്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനാനുമതി നല്‍കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ക്ഷേത്രമിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നണി പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നിവേദനം നല്‍കി.

പിന്നോക്ക ജാതികളില്‍പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കുക, സവര്‍ണ മേധാവിത്വം ഉറപ്പിക്കുന്ന വിധത്തിലുള്ള ആചാരങ്ങളും അന്ധവിശ്വാസങ്ങളും അവസാനിപ്പിക്കുക, എല്ലാ വിശ്വാസികളെയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുക, അബ്രാഹ്മണ പണ്ഡിതരെയും ക്ഷേത്രാചാരങ്ങള്‍ നടത്താന്‍ അനുവദിക്കുക, ക്ഷേത്രഭരണസമിതികളിലേയ്ക്ക് ദളിതരെ നാമനിര്‍ദ്ദേശം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+