മലമ്പനി: കാസര്‍കോട്ട് ഒരാള്‍ മരിച്ചു
കാസര്‍കോട്: മലമ്പനി ബാധിച്ച് കാസര്‍കോട്ട് ഒരാള്‍ മരിച്ചു. മലമ്പനി ബാധിച്ച നൂറോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
കര്‍ണാടക സ്വദേശിയായ ചിന്നബസവയാണ് (40) നവംബര്‍ 28 ചൊവാഴ്ച മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാളെ നാല് ദിവസം മുമ്പാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ഒട്ടേറെ പേര്‍ ചികിത്സയിലാണ്. താലൂക്ക് ആശുപത്രിയില്‍ മാത്രം 56പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications