കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സ്പ്രസ് ഹൈവേ സര്‍വേ തടയും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: എക്സ്പ്രസ് ഹൈവേയുടെ പേരില്‍ അനുമതി പത്രം ഇല്ലാതെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും സര്‍വെ നടത്തുന്നത് തടയും. നാദാപുരം കല്ലാച്ചി ദാറുല്‍ ഹുദയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.

ജനവിരുദ്ധ വികസനത്തിനെതിരെയും എക്സ്പ്രസ് ഹൈവേയെ പ്രതിരോധിക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ രൂപീകരിച്ച സമിതികളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.

കുന്ദമംഗലം- പച്ചപ്പൊയ്ക മധ്യഘട്ട എക്സ്പ്രസ് ഹൈവേ പ്രതിരോധാവശ്യങ്ങള്‍ക്കുള്ളതാണെന്ന വാദം കളവാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന് ഈ റോഡുമായി യാതൊരു ബനധവുമില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കേരള എംപിമാരുടെ താല്പര്യപ്രകാരം കേന്ദ്രം അനുവദിച്ച റോഡ് എറണാകുളം- സേലം റോഡ് മാത്രമാണ്. കുന്ദമംഗലം- പച്ചപ്പൊയ്ക റോഡിനു പിന്നില്‍ ചിലരുടെ സ്ഥാപിത താല്പപര്യം മാത്രമാണുള്ളതെന്നും യോഗം വിലയിരുത്തി.

ഏരോത്ത് പോക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എ.സജീവന്‍, കെ.കെ.സി.അബ്ദുള്ള, വി.പി.അന്ത്രു, എ.പി.കുഞ്ഞിരാമന്‍ മാസ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X