പ്ലസ്ടു അനുവദിച്ചത് മാനദണ്ഡമനുസരിച്ച് : മന്ത്രി
തിരുവനന്തപുരം : പ്ലസ്ടു കോഴ്സുകള്‍ സര്‍ക്കാര്‍ അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളുമനുസരിച്ച് നിയമാനുസൃതമായാണെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ്.
തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ എക്സിക്യുട്ടീവ് അധികാരം മാത്രമേ സര്‍ക്കാരിനുള്ളു. ഇതുപയോഗിച്ചാണ് പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ചതെന്നും നവംബര്‍ 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ പരാമര്‍ശം മാറ്റാനാണ് സുപ്രീം കോടതിയില്‍ അപ്പീലിന് പോകുന്നതെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ കേസില്‍ വനം വകുപ്പിനെ കക്ഷി ചേരാന്‍ അനുവദിക്കും. പെരിയാര്‍ കടുവാസങ്കേതത്തിലാണ് മുല്ലപ്പെരിയാര്‍ ഡാമുള്ളത് എന്നതിനാലാണിതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications