മന്ത്രി ജോസഫിനെ കെഎസ്യുക്കാര്‍ തടഞ്ഞു
തിരുവനന്തപുരം: കേരള സര്‍വകലാശാലാ കോമ്പൗണ്ടില്‍വച്ച് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെ കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇരുപതോളം കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
നവംബര്‍ 29 ബുധനാഴ്ച ഒരു ഔദ്യോഗിക പരിപാടിക്കായി കേരള സര്‍വകലാശാല സിണ്ടിക്കേറ്റ് ഹാളിലേക്ക് വരികയായിരുന്ന ജോസഫിനെ ഓടിയെത്തിയ ഒരു സംഘം കെഎസ്യു പ്രവര്‍ത്തകരാണ് തടഞ്ഞത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം നടക്കുമ്പോള്‍ കെഎസ്യുക്കാരെ തടയാന്‍ കുറച്ച് പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയില്‍ മന്ത്രി സിണ്ടിക്കേറ്റ് ഹാളിനകത്തേക്ക് കടന്നു. അകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച കെഎസ്യുക്കാരെ തള്ളിമാറ്റി പൊലീസും യൂണിവേഴ്സിറ്റി സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഹാളിന്റെ വാതിലടച്ചു.
തുടര്‍ന്ന് ഹാളിനു പുറത്ത് കുത്തിയിരുന്ന് കെഎസ്യുക്കാര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി. ഇവരെ പൊലീസ് അറസ്റ് ചെയ്തുനീക്കി.












Click it and Unblock the Notifications