അരി വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ പണം മദ്യത്തിന്
തിരുവനന്തപുരം: കേരളത്തില്‍ അരി വാങ്ങാനുപയോഗിക്കുന്നതിനെക്കാള് കൂടുതല്‍ പണം ചെലവാകുന്നത് മദ്യം വാങ്ങുന്നതിന്.
കള്ളച്ചാരായം ഉള്‍പ്പടെയുള്ള മദ്യപാനത്തിന് മലയാളികള്‍ ഒരു വര്‍ഷം 7,500 കോടി രൂപ ചെലവഴിക്കുമ്പോള്‍ അരി വാങ്ങാന്‍ പ്രതിവര്‍ഷം 2,880 കോടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു കിലോ അരിക്ക് 13 രൂപയും ഒരു കുപ്പി മദ്യത്തിന് മുന്നൂറോളം രൂപയുമാണ് ശരാശരി വിലയെന്ന കാര്യം കണക്കിലെടുത്താലും ഇത് അധികമാണ്.
ഓരോ മലയാളിയും വര്‍ഷത്തില്‍ ശരാശരി 8.3 ലിറ്റര്‍ മദ്യം അകത്താക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്.
എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതും കേരളത്തില്‍ തന്നെ നിര്‍മ്മിക്കുന്നതുമായ ആറു കോടി ലിറ്റര്‍ വ്യാജമദ്യത്തിന്റെ ഉപയോഗം കൂടി കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമേറെയാവാനാണ് സാധ്യത. ഇതിനു പുറമെ ഏഴു കോടി ലിറ്റര്‍ കള്ളും ഒരു വര്‍ഷത്തില്‍ മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അവകാശമുള്ള ഏക സ്ഥാപനമായ കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകളനുസരിച്ച് 1999- 2000 സാമ്പത്തികവര്‍ഷത്തില്‍ 1,300 കോടി രൂപയുടെ വില്പനയാണ് നടന്നിട്ടുള്ളത്.
സംസ്ഥാനത്തെ 5,984 കള്ളുഷാപ്പുകള്‍ ലേലം ചെയ്തതിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം 124.25 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്ര രൂപയ്ക്കുള്ള കള്ളാണ് ഓരോ വര്‍ഷവും ഷാപ്പുകള്‍ വഴി വില്‍ക്കുന്നത് എന്നതിനെക്കുറിച്ച് അധികൃതര്‍ മൗനം പാലിക്കുന്നു.
കഴിഞ്ഞ മാസം കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നടന്ന വിഷമദ്യ ദുരന്തവും ഇവിടത്തെ മദ്യത്തിന്റെ ഉപയോഗം കുറച്ചിട്ടില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തില്‍ തങ്ങളുടെ വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
മദ്യപാനാസക്തി കേരളീയരില്‍ കാണുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണെന്ന് സംസ്ഥാന മാനസികാരോഗ്യ കേന്ദ്രം സെക്രട്ടറി ഡോ.സുരരാജ് മണി പറഞ്ഞു. മദ്യപാന കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടത്തെ മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന സംഘരാഷാവസ്ഥയുടെ പ്രതിഫലനമാണ് മലയാളിയുടെ മദ്യപാനാസക്തി. ഉയരുന്ന തൊഴിലില്ലായ്മ നിരക്ക്, വ്യാവസായിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നു.- ഡോ.മണി വിലയിരുത്തി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications